IndiaLatest

മയില്‍പ്പീലിയുമായി കടലിനടിയില്‍ മോദി; പ്രധാനമന്ത്രിയുടെ സ്‌കൂബ ഡൈവിങ് 

“Manju”

അറബിക്കടലില്‍ മുങ്ങിപ്പോയ ദ്വാരക നഗരം സ്ഥിതി ചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തിയിരിക്കുകയാണ് മോദി. കൃഷ്ണന് സമര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായാണ് പ്രധാനമന്ത്രി കടലില്‍ മുങ്ങിയത്.

കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്. കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്തു പോയി എന്നാണ് ഐതിഹ്യം. അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതി ചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃഷ്ണന് സമര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായാണ് പ്രധാനമന്ത്രി കടലില്‍ മുങ്ങിയത്.

ഗുജറാത്തിലെ ദ്വാരകയ്ക്ക് സമീപം പഞ്ച്കുയി ബീച്ചിലാണ് മോദി സ്‌കൂബ ഡൈവിങ് നടത്തിയത്. ബീച്ചിനോട് ചേര്‍ന്ന് കടലിനടിയിലായി പ്രാചീന ദ്വാരക നഗരത്തിന്റെ അവശേഷിപ്പുകളുണ്ട്. സ്‌കൂബ ഡൈവിങ് നടത്തി ഇതുകാണാന്‍ ഒട്ടേറെ പേരാണ് എത്തുന്നത്.

വെള്ളത്തിന്റെ അടിത്തട്ടിലുള്ള ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥിക്കാന്‍ സാധിച്ചത് ദൈവികമായ അനുഭവമായിരുന്നു എന്ന് മോദി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ‘പ്രാചീന കാലത്തെ ആത്മീയ വലയത്തില്‍ ഉള്‍ച്ചേര്‍ന്നതായി എനിക്ക് അനുഭവപ്പെട്ടു. ആധ്യാത്മിക പെരുമയുടെയും കാലാതീതമായ ഭക്തിയുടെയും പുരാതനയുഗത്തിലേക്ക് അടുപ്പിക്കപ്പെട്ടതായി എനിക്ക് അനുഭവപ്പെട്ടു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഭഗവാന്‍ ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടാകട്ടെ,’ മോദി പറഞ്ഞു.

കടലിനടിയില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രങ്ങളടക്കം എക്‌സില്‍ പോസ്റ്റ് ചെയ്തു പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഈ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ബെയ്ത് ദ്വീപിനേയും ഓഖ നഗരത്തേയും ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായ സുദര്‍ശന്‍ സേതുവിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ദ്വാരകയില്‍ എത്തിയതായിരുന്നു മോദി.

Related Articles

Back to top button