InternationalLatest

ടൈറ്റാനിക് മ്യൂസിയത്തില്‍ അപകടം

“Manju”

നാഷ് വില്ലെ (യു.എസ്.): അമേരിക്കയിലെ ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മ്യൂസിയം ഉടമകള്‍ അറിയിച്ചു. പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. അതേസമയം, മ്യൂസിയത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ നാല് ആഴ്ചയെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
1912ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് യാത്രാ കപ്പലിനെ അനുസ്മരിപ്പിക്കുന്ന മ്യൂസിയമാണിത്. 2010ലാണ് ടെന്നിസിയിലെ പിജിയോണ്‍ ഫോര്‍ജില്‍ മ്യൂസിയം ആരംഭിച്ചത്. ബ്രാന്‍സണിലും സമാനമായ ടൈറ്റാനിക് മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.
മ്യൂസിയത്തില്‍ ഐസ് കൊണ്ട് നിര്‍മിച്ച മതില്‍ സന്ദര്‍ശകര്‍ക്ക് സ്പര്‍ശിക്കാന്‍ അനുവാദമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസും മ്യൂസിയം അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആര്‍.എം.എസ് ടൈറ്റാനിക് എന്ന ബ്രിട്ടീഷ് യാത്രാ കപ്പലായ ടൈറ്റാനിക് 1912ലാണ് വടക്കന്‍ അറ്റാലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയില്‍ ഇടിച്ച്‌ മുങ്ങിയത്. അപകടത്തില്‍ 1500ലേറെ പേര്‍ മരിച്ചതായാണ് കരുതുന്നത്. യാത്രക്കാരും ജീവനക്കാരുമായി 2,224ഓളം പേര്‍ കപ്പലിലുണ്ടായിരുന്നതായാണ് ഏകദേശ കണക്ക്.
ഒരിക്കലും മുങ്ങില്ലെന്ന് വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് ആദ്യ യാത്രയില്‍ തന്നെ മുങ്ങുകയായിരുന്നു. കപ്പലിലെയും യാത്രക്കാരുടെയും 400ഓളം വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button