KeralaLatest

ഗുരുവിന്റെ ജന്മഗൃഹത്തിലേക്കുള്ള വാതിലാണ് പാലാരിവട്ടം ശാന്തിഗിരി – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കൊച്ചി: ശാന്തിഗിരി ആശ്രമത്തിന്റെ പാലാരിട്ടത്തുള്ള ശാഖ ആലപ്പുഴയിലെ ചേർത്തലയിൽ ഉയരുന്ന നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹത്തിലേക്കുള്ള പടിവാതിലായി മാറണമെന്നും, അത്തരത്തിലുള്ള ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനമാണ് എറണാകുളം ശാന്തിഗിരി ആശ്രമത്തിലുണ്ടാകേണ്ടതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

 

മാനസീകവും ശാരീരികവുമായ വലിയ തയ്യാറെടുപ്പുകൾ വേണ്ടിവരുന്ന കർമ്മരംഗമാണിത് അതിന് അടിസ്ഥാനപരമായ എറണാകുളം ആശ്രമത്തിൽ വലിയ വികസനം ഉണ്ടാകേണ്ടതുണെന്നും സ്വാമി പറഞ്ഞു. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ശാഖയുടെ 28-ാംമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.

രാവിലെ 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷ സമ്മേളനം ഉച്ചയ്ക്ക് 1 മണിക്ക് സമാപിച്ചു.

പാലാരിവട്ടം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ പി. കെ വേണുഗോപാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാന്തിഗിരി എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനന്‍ ജ്ഞാനതപസ്വി, പാലാരിവട്ടം ആശ്രമം ഹെഡ് ജനനി വിനയ ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിധ്യം വഹിച്ചു.

ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയില്‍ ചുമതലക്കാരായ അഡ്വൈസര്‍ (ലാ) അഡ്വ. കെ. സി സന്തോഷ് കുമാര്‍അഡ്വൈസര്‍(ഹെല്‍ത്ത് കെയര്‍ഡോ. കെ. ആര്‍ കിഷോര്‍ രാജ്, അഡ്വൈസര്‍ (കമ്മ്യൂണിക്കേഷന്‍) സബീര്‍ തിരുമല എന്നിവരും ശാന്തിഗിരി സാംസ്കാരിക വിഭാഗങ്ങളായ വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ഗവേണിങ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ഹലിന്‍ കുമാര്‍ കെവി, പള്ളുരുത്തി ഏരിയാ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ക്യാപ്റ്റന്‍ മോഹന്‍ദാസ്, തൃപ്പുണിത്തുറ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ഷൈന്‍ എ എന്‍, മൂവാറ്റുപ്പുഴ ഏരിയാ കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ നാഗേഷ് എ എ, പറവൂര്‍ യൂണിറ്റ് കോര്‍ഡിനേറ്റര്‍ എ കെ സുനില്‍ കുമാര്‍, മാതൃമണ്ഡലം ഗവേണിങ് കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ. ചന്ദ്രലേഖ കെ കെ, ഗുരുമഹിമ എറണാകുളം ഏരിയാ കമ്മിറ്റി അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അഞ്ജന സുനില്‍, ശാന്തിമഹിമ എറണാകുളം ഏരിയാ കോര്‍ഡിനേറ്റര്‍ എ ആര്‍ സത്യജിത്ത്, അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍(ഓപ്പറേഷന്‍സ്) സതീശന്‍ ആര്‍ തുടങ്ങിയവര്‍ ആശംസയർപ്പിച്ചു.

Related Articles

Back to top button