ബീഹാര്‍: വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.ഇന്ന് നിയമസഭയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം തന്റെ അഭിപ്രായം ആവര്‍ത്തിച്ചത്. മദ്യപിച്ച് മരിച്ച ആളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല. നിങ്ങള്‍ കുടിച്ചാല്‍ നിങ്ങള്‍ മരിക്കും. മദ്യപാനം നിങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചത്.സരണ്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനിടെ 53 ആയി ഉയര്‍ന്നു. മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് ഇന്നലെ നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് നിയമസഭയില്‍ അദ്ദേഹം തന്റെ വാദം ആവര്‍ത്തിച്ചത്.ഇതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി .
Related Articles
:: ശാന്തിഗിരി ടുഡെ ::
April 30, 2023 7:52 AM
Check Also
Close
-
വര്‍ക്കല ഹെലിപ്പാടിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു.February 12, 2022 1:00 PM