KeralaLatest

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ : അനിശ്ചിതത്വം തുടരുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീക്കാന്‍ കഴിയാതെ സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തിയാല്‍ മതിയെന്ന നിലപാടില്‍ ആണ് സര്‍ക്കാര്‍. പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് അറിയിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

നിലവിലെ ടൈം ടേബിള്‍ പ്രകാരം മാര്‍ച്ച്‌ 17 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കേണ്ടത്. ഇതനുസരിച്ചുള്ള സംസഥാനത്തെ എസ്‌എസ്‌എല്‍സി പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ എട്ടിന് അവസാനിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇതിന് ഒരു അറിയിപ്പ് ലഭിക്കാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്. ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സര്‍ക്കാരിനോട് പരീക്ഷ ഏപ്രില്‍, മേയ് മാസങ്ങളിലേക്ക് നീട്ടണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സര്‍ക്കാര്‍ ഇതിനോട് എം,മുഖം തിരിക്കുകയും ചെയ്തു. മാര്‍ച്ച്‌ 17ന് ആണ് പരീക്ഷയെങ്കില്‍ ഇനി ആറ് ദിവസം മാത്രമാണ് പരീക്ഷയ്ക്ക് ഉള്ളത്.

Related Articles

Back to top button