LatestThiruvananthapuram
മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ് ; മുഖ്യമന്ത്രി
തിരുവനന്തപുരം: യുക്രെയ്നില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിയവില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ തയാറെടുത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ അവിടത്തെ റെയില്‍വെ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിന്‍ സര്‍വീസ് യുക്രെയ്ന് റയില്‍വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും യാത്രയില്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.