KeralaLatestThiruvananthapuram

‘ഇതാ ഒരു രൂപ’; പ്രശാന്ത് ഭൂഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

“Manju”

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ സുപ്രിംകോടതി ശിക്ഷ വിധിച്ചതിനു പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ തന്റെ അഭിഭാഷകന്‍ രാജീവ് ധവാനില്‍ നിന്നു വാങ്ങുകയും ഇക്കാര്യം ട്വിറ്ററിലൂടെ ചിത്രസഹിതം അറിയിക്കുകയും ചെയ്തു. ‘എന്റെ അഭിഭാഷകനും മുതിര്‍ന്ന അഭിഭാഷകനുമായ രാജീവ് ധവാന്‍ കോടതി വിധിക്കുശേഷം എനിക്ക് ഒരു രൂപ സംഭാവന നല്‍കി. അത് ഞാന്‍ അപ്പോള്‍തന്നെ നന്ദിപൂര്‍വം വാങ്ങിഎന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ചായിരുന്നു രാജീവ് ധവാന്‍ ഒരു രൂപ കൈമാറിയത്. ഇതിനു പിന്നാലെ, ഇന്നു വൈകീട്ട് നാലിനു വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇതില്‍വച്ച്‌ കൂടുതല്‍ പ്രതികരണങ്ങളുണ്ടാവുമെന്നാണു സൂചന.

Related Articles

Back to top button