IndiaLatest

വാക്സീന്‍ നിര്‍മാണം; ഡെന്മാര്‍ക്കുമായി സഹകരിക്കാനൊരുങ്ങി ഇന്ത്യയും

“Manju”

കോവിഡ് വാക്സീന്‍ നിര്‍മാണത്തില്‍ ഡെന്മാര്‍ക്കുമായി സഹകരിക്കാനൊരുങ്ങി ഇന്ത്യയും. രാജ്യാന്തര ആന്റിമൈക്രോബിയല്‍ പ്രതിരോധ സംവിധാന സംരംഭത്തില്‍ പങ്കാളിയാകാനുള്ള ഡെന്മാര്‍ക്കിന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു.

ജലശക്തി മന്ത്രാലയവും ഡാനിഷ് പരിസ്ഥിതി മന്ത്രാലയവും ചേര്‍ന്ന് വാരാണസിയില്‍ നദീജലം ശുദ്ധീകരിക്കാനുള്ള ലബോറട്ടറി സ്ഥാപിക്കും. ഷിപ്പിങ്, ഡെയറി മേഖലയില്‍ മികവിന്റെ കേന്ദ്രം, ഹരിതോര്‍ജ പ്രോത്സാഹന പദ്ധതികള്‍, നൈപുണ്യ വികസനം തുടങ്ങിയവയിലും സഹകരിക്കും. വ്യാപാരവും വര്‍ധിപ്പിക്കും.‍

ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ മോദി സ്വകാര്യ സന്ദര്‍ശനം നടത്തി. കഴിഞ്ഞ ഒക്ടോബറില്‍ അവര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ സമ്മാനിച്ച ഒഡീഷയില്‍ നിന്നുള്ള പെയിന്റിങ് വസതിയില്‍ സൂക്ഷിച്ചത് മെറ്റെ ഫ്രെഡറിക്സന്‍ മോദിക്കു കാണിച്ചു കൊടുത്തു.

Related Articles

Back to top button