KeralaLatest

നയന്‍താരയുടെ വിവാഹം ഇന്ന്

“Manju”

 

ചെന്നൈ : തെന്നിന്ത്യന്‍ നടി നയന്‍താരയുടെയും തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്സ് റിസോര്‍ട്ടില്‍ ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങ് നടക്കുന്നത്.

താരവിവാഹത്തോടനുബന്ധിച്ച്‌ മഹാബലിപുരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുമ്ബ് തന്നെ റിസോര്‍ട്ട് പൂര്‍ണ്ണമായി വിവാഹാവശ്യത്തിനായി വിട്ടു നല്‍കിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രലോകത്തു നിന്ന് പ്രമുഖരായ 30 താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംവിധായകന്‍ ഗൗതം മേനോന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രമുഖ ഒ.ടി.ടി പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിനവേണ്ടി വിവാഹ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഡോക്യുമെന്ററി രീതിയില്‍ ഷൂട്ട് ചെയ്ത ശേഷം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്യും.

കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ഔദ്യോഗികമായി പുതിയ അദ്ധ്യായം ആരംഭിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഗ്നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.

Related Articles

Back to top button