KeralaLatest

10 ജില്ലയില്‍ 
മഴ കനക്കും

“Manju”

തിരുവനന്തപുരം: ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റിനും ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വ്യാഴവും ശനിയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളതീരത്ത് മീന്‍പിടിത്തം പാടില്ല. പൊഴിയൂര്‍മുതല്‍ കാസര്‍കോടുവരെ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ട്.

Related Articles

Back to top button