IndiaLatest

ഇസ്രോ മേധാവി സോമനാഥിന് ഓണററി ഡോക്ടറേറ്റ് നല്‍കി

“Manju”

ബെംഗളൂരു: സര്‍വകലാശാല തനിക്ക് നല്‍കിയ ഓണററി ഡോക്ടറേറ്റ് ചന്ദ്രയാൻ-3, ആദിത്യ എല്‍1 ദൗത്യങ്ങളിലെ ശാസ്ത്രസംഘങ്ങള്‍ക്ക് സമര്‍പ്പിച്ച്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ്. അദ്ദേഹത്തിന് ബിരുദദാന ചടങ്ങില്‍ എത്താൻ സാധിച്ചിരുന്നില്ല. വീഡിയോയിലൂടെയാണ് അദ്ദേഹം ചടങ്ങില്‍ സന്ദേശം കൈമാറിയത്.

മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഐഎസ്‌ആര്‍ഒയിലെ എല്ലാ ശാസ്ത്രജ്ഞരോടും എഞ്ചിനീയര്‍മാരോടും സാങ്കേതിക വിദഗ്ധരോടുമുള്ള സ്‌നേഹത്തിന്റെ പേരില്‍ ഇത് സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബഹിരാകാശ സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലാണ് ബഹിരാകാശ ഏജൻസി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സോമനാഥ് വ്യക്തമാക്കി.

Related Articles

Back to top button