InternationalLatest

പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

“Manju”

അബുദാബി: യുഎഇയില്‍ പുതിയ മന്ത്രിമാര്‍ അധികാരമേറ്റു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാരാണ് അധികാരത്തിലേറ്റത്.വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് സംഭാവന ചെയ്യാന്‍ മൂവര്‍ക്കും സാധിക്കട്ടെ എന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശംസിച്ചു.മൂന്നു മന്ത്രിമാരും പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റത് വിദ്യാഭ്യാസ വകുപ്പില്‍ അഹ്മദ് ബെല്‍ഹൂല്‍ അല്‍ ഫലാസി , പൊതു വിദ്യാഭ്യാസം- അഡ്വാന്‍സ്ഡ് ആന്റ് ടെക്‌നോളജിയില്‍ സാറാ അല്‍ അമീരി , പ്രാരംഭ വിദ്യാഭ്യാസത്തില്‍ സാറ മുസല്ല എന്നിവരാണ് അധികാരമേറ്റത്.

Related Articles

Back to top button