IndiaLatest

‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ’ പ്രധാനമന്ത്രി തുടക്കം കുറിച്ചു

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഗതി മൈതാനിയില്‍ ഇന്ന് ‘ബയോടെക് സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ – 2022’ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, ഡോ. ജിതേന്ദ്ര സിങ്, ജൈവസാങ്കേതികവിദ്യാ മേഖലകളിലെ ഓഹരി ഉടമകള്‍, വിദഗ്ധര്‍, എസ്‌എംഇകള്‍, നിക്ഷേപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇന്ത്യയുടെ ജൈവസമ്പാദ്യ വ്യവസ്ഥ 8 മടങ്ങു വളര്‍ന്നതായി പ്രധാനമന്ത്രി പറഞ്ഞു. “ഞങ്ങള്‍ 10 ബില്യണ്‍ ഡോളറില്‍ നിന്ന് 80 ബില്യണ്‍ ഡോളറായി വളര്‍ന്നു. ജൈവസാങ്കേതികവിദ്യയുടെ ആഗോള ആവാസവ്യവസ്ഥയില്‍ മികച്ച 10 രാജ്യങ്ങളുടെ സഖ്യത്തില്‍ എത്തുന്നതിലേക്ക് ഇന്ത്യക്ക് അധികം ദൂരമില്ല”-അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഈ മേഖലയുടെ വികസനത്തില്‍ ജൈവസാങ്കേതികവിദ്യാ വ്യവസായ ഗവേഷണ സഹായ സമിതിയുടെ (ബിഐആര്‍എസി) സംഭാവനയെക്കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
ഇന്ന്, ‘അമൃത കാലത്ത്’, രാജ്യം പുതിയ പ്രതിജ്ഞകള്‍ എടുക്കുമ്പോള്‍, രാജ്യത്തിന്റെ വികസനത്തില്‍ ജൈവസാങ്കേതികവിദ്യാ വ്യവസായത്തിന്റെ പങ്കു വളരെ വലുതാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ആഗോളതലത്തില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളുടെ വര്‍ധിച്ചുവരുന്ന പ്രശസ്തിയെക്കുറിച്ചു സംസാരിക്കവേ, “ലോകത്തെ നമ്മുടെ ഐടി പ്രൊഫഷണലുകളുടെ വൈദഗ്ധ്യത്തിലും നവീകരണത്തിലുമുള്ള വിശ്വാസം പുതിയ ഉയരങ്ങളിലെത്തി”യെന്നു പ്രധാനമന്ത്രി പറഞ്ഞു. “അതേ ബഹുമാനവും കീര്‍ത്തിയും ഞങ്ങളുടെ ബയോടെക് മേഖലയ്ക്കും ഇന്ത്യയിലെ ബയോ പ്രൊഫഷണലുകള്‍ക്കും ലഭിക്കുന്നതായി ഞങ്ങള്‍ മനസിലാക്കുന്നു”വെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button