KeralaLatest

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച പച്ച തുരുത്തിന് ഹരിത കേരള മിഷന്റെ അംഗീകാരം

“Manju”

ശ്രീജ.എസ്

സംസ്ഥാന സര്‍ക്കാറിന്റെയും ഹരിത കേരള മിഷന്റെയും നിര്‍ദ്ധേശ പ്രകാരം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പതിനാലാം വാര്‍ഡില്‍ ചോമ്ബാല്‍ നോര്‍ത്ത് എല്‍.പി. സ്കുളിലെ 50 സെന്റ് സ്ഥലത്ത് ആദ്യ ഘട്ടത്തില്‍ 10 സെന്റില്‍ നിര്‍മ്മിച്ച പച്ച തുരുത്തിന് ഹരിത കേരള മിഷന്റെ അനുമോദന പത്രം ലഭിച്ചു. സംസ്ഥാന തലത്തില്‍ 126l പച്ച തുരുത്തുകള്‍ പ്രഖ്യാപിച്ച ചടങ്ങിലാണ് അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന് അംഗീകാരം ലഭിച്ചത്. വിവിധ ചെടികള്‍ നട്ട് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളാണ് പച്ച തുരുത്തു ഉണ്ടാക്കിയത്. 69 തൊഴിലാളികള്‍ക്ക് 30,000 രൂപ ചിലവഴിച്ചാണ് പച്ച തുരുത്ത് സ്യഷ്ടിച്ചത്. പഞ്ചായത്ത് ഓഫീസില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ അനുമോദന പത്രം ഹരിത കേരള മിഷണ്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശില്‍ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍ ഏറ്റ് വാങ്ങി.

Related Articles

Back to top button