IndiaLatest

അംഗീകൃത സ്കൂളുകളിലേക്ക് മാറാൻ ടിസി വേണ്ട

“Manju”

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന് അംഗീകൃത സർക്കാർ സ്കൂളുകളിലേക്ക് ടിസി ഇല്ലാതെ മാറാനുള്ള സർക്കാർ ഉത്തരവിറക്കി. അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃത ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഹരിക്കാനാണ് സർക്കാർ നീക്കം. ഇത്തരം കുട്ടികൾക്ക് പഠനം തുടരാൻ സാധ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഉത്തരവിറക്കിയത്. അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം, തുടർപഠനത്തിന് അംഗീകാരം ലഭിച്ച സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസുകളിൽ പ്രായത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നേടാം. 9, 10 ക്ലാസുകളിലെ പ്രവേശനം പ്രായത്തിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഈ അധ്യയന വർഷത്തെ പ്രവേശനമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര കെ ദിവാകരൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Related Articles

Back to top button