IndiaLatest

കരുതല്‍ ഡോസ് വാക്സിന്‍ ;ഇടവേള കുറയ്ക്കാന്‍ ശുപാര്‍ശ

“Manju”

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് സ്വീകരിക്കാനുള്ള ഇടവേള 6 മാസമായി കുറക്കാന്‍ ശുപാര്‍ശ. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷനായുള്ള ഉപദേശക സമിതിയാണ് ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ 9 മാസത്തിന് ശേഷമാണ് കരുതല്‍ ഡോസ് നല്‍കുന്നത്. ഈ ഇടവേള ആറ് മാസമായി കുറയ്ക്കാനാണ് ശുപാര്‍ശ. ജൂണ്‍ 29ആം തീയതി ചേരുന്ന വിദഗ്‌ധ സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. നേരത്തെ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് കോവിഡ് കരുതല്‍ ഡോസ് മൂന്ന് മാസത്തെ ഇടവേളയില്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

നിലവില്‍ രാജ്യത്ത് 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കരുതല്‍ ഡോസ് സ്വീകരിക്കാനുള്ള ഇടവേള കുറയ്‌ക്കാന്‍ അധികൃതര്‍ ശുപാര്‍ശ ചെയ്‌തത്‌.

Related Articles

Back to top button