Uncategorized

പാകിസ്താൻ ഭീകരനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുളള നീക്കം തടഞ്ഞ് ചൈന

“Manju”

ന്യൂഡൽഹി:പാകിസ്താൻ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം തടഞ്ഞ് ചൈന.യു.എൻ രക്ഷാസമിതി ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യയും അമേരിക്കയും നടത്തിയ സംയുക്ത നീക്കമാണ് ചൈന തടഞ്ഞത്.

ലഷ്‌കർ ഈ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനായ മക്കിയെ യുഎൻ സുരക്ഷാ കൗൺസിലിന്റെ അൽ ഖ്വായ്ദ, ഐഎസ്‌ഐഎൽ ഉപരോധ സമിതിയുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് ഇന്ത്യയും അമേരിക്കയും ഒരുമിച്ച് ശ്രമിച്ചത്. ഇരു രാജ്യങ്ങളും മക്കിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനിടെയാണ് ചൈന നീക്കം തടഞ്ഞത്.

ചൈനയുടെ ഈ തീരുമാനത്തെ അങ്ങേയറ്റം ദൗർഭാഗ്യകരമെന്നും ഈ നടപടി ഭീകരതയെ ചെറുക്കുന്നുവെന്ന ചൈനയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ പറഞ്ഞു.മക്കി, ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതായും ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും ഇന്ത്യൻ സൈന്യം കണ്ടെത്തിയിരുന്നു.

ആദ്യമായിട്ടല്ല ആഗോള ഭീകര പട്ടികയിൽ ഭീകരരെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ചൈന വിലങ്ങു തടിയാവുന്നത്. ഇതിന് മുൻപ് പാകിസ്താൻ ആസ്ഥാനമായുള്ള യുഎൻ നിരോധിത ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെഇഎം) തലവനായ മൗലാന മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമം ചൈന തടഞ്ഞിരുന്നു.

Related Articles

Back to top button