InternationalLatest

ഗുരുദ്വാരയില്‍ സ്ഫോടനം: രണ്ട് മരണം

“Manju”

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ ഇരട്ട സ്ഫോടനം. ഗുരുദ്വാരയ്ക്ക് നേരെ നടന്ന സ്ഫോടനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നില്‍ ഐസിസ് ആണെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗുരുദ്വാരയ്‌ക്ക് സമീപത്ത് നിന്നും രാവിലെ മുതല്‍ നിരവധി തവണ വെടിയൊച്ചകള്‍ കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോ‌ര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയില്‍ ഭീകരരും താലിബാന്‍ പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്.

ജനവാസ മേഖലയായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.
സ്ഫോടനം നടക്കുമ്പോള്‍ നിരവധി സിഖ് വിശ്വാസികള്‍ ഗുരുദ്വാരയിലുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button