Latest

ഫുജൈറ മേഖലയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

“Manju”

ഫുജൈറ : മലയാളം മിഷന്‍ ഫുജൈറ മേഖലയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ യോഗം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്റെ ദൗത്യം ഓരോ കുടുംബവും അവരുടെ മിഷനായി ഏറ്റെടുക്കുവാന്‍ തയ്യാറാകണമെന്ന് അവര്‍ പറഞ്ഞു

മലയാളം മിഷന്‍ ചാപ്റ്റര്‍ ചെയര്‍മാനും, ഫുജൈറ മേഖലാ പ്രസിഡന്റുമായ ഡോ. പുത്തൂര്‍ അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായി. മലയാളം മിഷന്‍ യു എ ഇ കോ-ഓര്‍ഡിനേറ്റര്‍ കെ എല്‍ ഗോപി, ലോകകേരളസഭ അംഗം സൈമണ്‍ സാമുവേല്‍, കരിക്കുലം കമ്മറ്റി ചെയര്‍മാന്‍ ഫാ. കെ എം ജേക്കബ് , ചാപ്റ്റര്‍ പ്രസിഡന്റ് നാസര്‍, വൈസ് പ്രസിഡന്റ് സുഭ രവി, സെക്രട്ടറി അജയ്, കാണ്‍വീനര്‍ വില്‍സന്‍, കോ -ഓര്‍ഡിനേറ്റര്‍ അക്ബര്‍, ബബിത നൂര്‍, എന്നിവര്‍ സംസാരിച്ചു. രാജശേഖരന്‍ സ്വാഗതവും, ഷജറത്ത് ഹര്‍ഷല്‍ നന്ദിയും പറഞ്ഞു. മേഖലയില്‍ പുതിയ പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനും പ്രവേശനോത്സവം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.

Related Articles

Back to top button