IndiaLatest

ഉദ്ധവ് താക്കറെയ്ക്ക് കോവിഡ്

“Manju”

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് പോസിറ്റീവ്. മഹാ വികാസ് അഘാടി സഖ്യം ഭൂരിപക്ഷമില്ലാത്ത അവസ്ഥയില്‍ പ്രതിസന്ധിയിലുള്ളപ്പോഴാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്മഹാരാഷ്ട്ര മുഖ്യമന്ത്രി വിളിച്ച മന്ത്രിസഭാ യോഗത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നിരീക്ഷകനും നേതാവുമായ കമല്‍നാഥ് ആണ് അറിയിച്ചത് .

തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ബാലാസാഹേബ് തോറാട്ടിന്റെ മുംബൈയിലെ വസതിയില്‍ മന്ത്രിസഭാ യോഗം ആരംഭിച്ചു. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിക്കും കോവിഡ് -19 പോസിറ്റീവ് ആകുകയും സൗത്ത് ബോംബെയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ശിവസേന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ 40 എംഎല്‍എമാര്‍ക്കൊപ്പം ഗുജറാത്തില്‍ പോകുകയും അവിടെനിന്ന് ആസാമിലേക്ക് പോകുകയും ചെയ്തിരുന്നു. മഹാവികാസ് അഘാടി സഖ്യവുമായി യാതൊരു സഹകരണവും ഇനി ഇല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായിരുന്നു. ഇതിനിടെയാണ് ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് പോസിറ്റിവ് ആകുന്നത്.

Related Articles

Back to top button