IdukkiKeralaLatest

ഏലം വിലയില്‍ വന്‍ ഇടിവ്

“Manju”

കട്ടപ്പന: ഏലം വിലയില്‍ വന്‍ ഇടിവ്. വിപണിയില്‍ ഉണര്‍വുണ്ടായെങ്കിലും ഉത്പാദനം വര്‍ധിച്ചതിനാല്‍ ഏലം വില ഒരു വര്‍ഷത്തിനിടെ പകുതിയില്‍ താഴെയായി കുറയുകയായിരുന്നു. ചൊവ്വാഴ്ച കാഡമം പ്ലാന്റേഴ്സ് അസോസിയേഷന്‍ നടത്തിയ ഇ-ലേലത്തില്‍ 888.05 രൂപയാണ് കിലോയ്ക്ക് ശരാശരി വില ലഭിച്ചത്. ഉയര്‍ന്നവില 1403 രൂപയും.

കട്ടപ്പന കമ്പോളത്തിലും ശരാശരി 900 രൂപയായി വില താഴ്ന്നു. 2020 ഡിസംബറില്‍ നടന്ന ഇ-ലേലത്തില്‍ 1926 രൂപ ശരാശരി വില ലഭിച്ചിരുന്നു. തുടര്‍ച്ചയായി മഴ ലഭിച്ചതോടെ ഹൈറേഞ്ചില്‍ ഏലയ്ക്ക ഉത്പാദനം ഉയര്‍ന്നിരുന്നു. കീടനാശിനിയുടെ അംശം കൂടുതലുള്ളതിനാല്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഇടിഞ്ഞു.

2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ കിലോയ്ക്ക് 7000 രൂപ ലഭിച്ചു. 209 ലോട്ടുകളായി ഹേഡര്‍ സിസ്റ്റം ഇന്ത്യ നടത്തിയ ലേലത്തിലാണ് ചരിത്രത്തിലെ ഏറ്റവുംവലിയ വില ലഭിച്ചത്. കട്ടപ്പന, അണക്കര കമ്ബോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു.

Related Articles

Back to top button