HealthLatest

‘കോളിഫ്ലവര്‍’ കഴിക്കുന്നവര്‍ സൂക്ഷിക്കുക!

“Manju”

കോളിഫ്ലവര്‍ (Cauliflower) കഴിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇത് ഗുണത്തോടൊപ്പം ചില പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ദോഷവുമുണ്ടാക്കും എന്നത്.
വിദഗ്ധരുടെ അഭിപ്രായത്തില്‍ കോളിഫ്ലവര്‍ അമിതമായി കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കും എന്നാണ്. യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് ആര്‍ത്രൈറ്റിസ് പ്രശ്‌നത്തിലേക്ക് നയിക്കും.
കോളിഫ്‌ളവറില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം യൂറിക് ആസിഡിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. ഇതില്‍ പൊട്ടാസ്യത്തിന്റെ അളവും ഉണ്ട്. ഇത് അമിതമായ അളവില്‍ കഴിച്ചാല്‍ രക്തം കട്ടിയാകാന്‍ തുടങ്ങും.
രക്തത്തില്‍ അടങ്ങിയിരിക്കുന്ന ഒരു തരം രാസവസ്തുവാണ് യൂറിക് ആസിഡ്. ഇത് ശരീരത്തിലെ പ്യൂരിന്‍ എന്നറിയപ്പെടുന്ന പ്രോട്ടീനുകളുടെ തകര്‍ച്ചയിലൂടെ രൂപം കൊള്ളുന്ന ഒന്നാണ്. കോളിഫ്ളവറില്‍ പ്യൂരിനുകള്‍ കൂടുതലാണ്. ഇതിന്റെ അമിതമായ ഉപയോഗം ആര്‍ത്രൈറ്റിസ് രോഗികളില്‍ രോഗം വര്‍ദ്ധിപ്പിക്കും.
കിഡ്‌നി സ്റ്റോണ്‍ പ്രശ്‌നമുള്ളവര്‍ കോളിഫ്‌ളവര്‍ കഴിക്കരുത്. കോളിഫ്‌ളവര്‍ കൂടിയ അളവില്‍ കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മുലയൂട്ടുന്ന സ്ത്രീകളും കോളിഫ്ളവര്‍ കഴിക്കുന്നത് ഒഴിവാക്കണം. ഇത് ഗ്യാസ് പ്രശ്‌നമുണ്ടാക്കുന്നതിന് കാരണമാകുന്ന ഒന്നാണ്.

Related Articles

Back to top button