KeralaLatest

മാപത്തൊണ്‍ : കേരള സംസ്ഥാനതല പുരസ്കാരം അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്

“Manju”

മാപത്തൊൺ : കേരള സംസ്ഥാനതല പുരസ്കാരം അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന്….

ശ്രീജ.എസ്

കാഞ്ഞിരപ്പള്ളി : സംസ്ഥാന സര്‍ക്കാരിന്റെ പൊതുജനപങ്കാളിത്തത്തോടെയുള്ള ഭൂപട നിര്‍മ്മാണ പദ്ധതിയായ മപത്തൊണുമായി ബന്ധപ്പെട്ട്‌ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കും കോളേജുകള്‍ക്കുമായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഞ്ചു കോളജുകളില്‍ ഒന്ന് അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്ങാണ് . വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളില്‍ അമല്‍ ജ്യോതി കോളേജിലെ അമിതാ കെ ബിജു തിരഞ്ഞെടുക്കപ്പെട്ടു. നിരവധി മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷമെന്ന് സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് .

Related Articles

Back to top button