IndiaLatest

തമിഴ്നാട് കമ്പത്ത് ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു

“Manju”

ബിനു കല്ലാര്‍

കമ്പം:തമിഴ്നാട് കമ്പത്ത് ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. തേനി ജില്ലയിലെ കമ്പത്തിൽ ഓംകാർ ആശുപത്രി നടത്തുന്ന ഡോ. പി. പ്രദീപ് രാജ് (46) ആണ് വ്യാഴാഴ്ച മരിച്ചത്. ഏതാനും ദിവസം മുമ്പാണ് രോഗലക്ഷണങ്ങൾ ഡോക്ടർ പ്രദീപ് രാജിൽ കണ്ടത്. ഇതോടെ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അസുഖം മൂർച്ചിച്ചതിനെ തുടർന്ന് തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഡയബറ്റിക് സ്പെഷ്യലിസ്റ്റായിരുന്നു ഡോ. പ്രദീപ് രാജ്. കേരളാ തമിഴ്‌നാട് അതിർത്തി ആയതിനാൽ പീരുമേട്, ഉടുമ്പൻചോല താലൂക്കിൽ നിന്നും ലോക്ഡൗണിനു മുമ്പുവരെ നിരവധി ആളുകൾ കമ്പത്തുള്ള ഇദ്ദേഹത്തിൻ്റെ ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു.

ഓംകാർ ആശുപത്രിയിൽ കോവിഡ് ബാധിച്ച ഏതാനും ആളുകൾക്ക് ചികിത്സ നൽകിയിരുന്നു. ഇവരിൽ നിന്നുമാകാം ഡോക്ടർക്ക് അസുഖം പകർന്നതെന്നാണ് നിഗമനം.

Related Articles

Check Also
Close
Back to top button