KeralaLatest

മരിച്ച യജമാനന് കാവലായി ‘ഉണ്ണി’

“Manju”

ഇടുക്കി: ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എ എസ് ഐയുടെ മൃതദേഹത്തിന് ഒരുദിവസം മുഴുവന്‍ കാവലായി വളര്‍ത്തുനായ. എസ് എന്‍ പടിയില്‍ കൊന്നയ്ക്കല്‍ കെ കെ സോമനെ (67)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് സോമന്റെ മരുമകന്‍ ഉമേഷ് വന്ന് നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഈ സമയം വരെ വളര്‍ത്തുനായ ഉണ്ണി മൃതദേഹത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു.

ഉമേഷ് വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും വീട്ടിലെത്തി. എന്നാല്‍ മൃതദേഹത്തിന് സമീപം നിന്ന നായ ആരെയും വീട്ടിലേയ്ക്ക് കടക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ നാട്ടുകാരും പൊലീസും വീടിന്റെ പരിസരത്ത് നിന്നും മാറിയശേഷം ഉമേഷ് ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് എത്തിയപ്പോഴാണ് നായ ശാന്തനായത്. പിന്നീട് ഉമേഷ് വളര്‍ത്തുനായയെ അവിടെനിന്ന് മാറ്റിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പത്ത് വര്‍ഷമായി സോമനൊപ്പം ഈ വളര്‍ത്തുനായയുണ്ട്. ഗീതയാണ് സോമന്റെ ഭാര്യ, മകള്‍മോനിഷ.

Related Articles

Back to top button