KeralaLatestThiruvananthapuram

കാള പെറ്റെന്നു കേൾക്കുമ്പോൾ കറവയ്ക്കിറങ്ങുന്ന കോൺഗ്രസുകാർ. 

“Manju”

ജ്യോതിനാഥ് കെ പി
മംഗലപുരം
കാള പെറ്റെന്നു കേൾക്കുമ്പോൾ കറവയ്ക്കിറങ്ങുന്നവരാണ് കോൺഗ്രസുകാർ എന്നു മുഖ്യമന്ത്രി പറഞ്ഞയുടൻ അതിന് ഇറങ്ങി തിരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വയം പരിഹാസ്യനാവുകയായെന്നു ജനതാ ദൾ (എസ് ) മുൻ ജില്ലാ പ്രസിഡന്റും മംഗലപുരം  ഗ്രാമ പഞ്ചായത്ത്‌ വികസനകാര്യ ചെയർമാനുമായ മംഗലപുരം ഷാഫി അഭിപ്രായപ്പെട്ടു. ടെക്നോസിറ്റിയിൽ ഖനനം നടത്തുന്നു എന്നു ആരോപിച്ചു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ബിജെപി അദ്യക്ഷൻ കെ. സുരേന്ദ്രനും ടെക്നോസിറ്റി പ്രദേശത്തു എത്തി സമരം തുടങ്ങി ജനങ്ങളിൽ ആശയകുഴപ്പം സൃക്ഷ്ടിച്ചിരുന്നു. അങ്ങനെ ഒരു നീക്കവും അവിടില്ലയെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ പി. ജയരാജൻ വാർത്താക്കുറിപ്പ് ഇറക്കിയിട്ടും പ്രാദേശിക യു ഡി എഫ് നേതാക്കൾ വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കൊറോണ കാലത്ത് ജനങ്ങളെ തെരുവിലിറക്കി സർക്കാരിനെതിരെ രംഗത്തിറക്കാൻ ശ്രമിക്കുമ്പോൾ വിഷയം ശ്രദ്ധയിൽ പെട്ട മുഖ്യമന്ത്രി സംസ്ഥാന സർക്കാർ അങ്ങനെ ഒരു നീക്കവും ചിന്തിച്ചിട്ടില്ലാ എന്നു പറയുകയും കാള പെറ്റാൽ പാല് കറവയ്ക്ക് ഇറങ്ങുന്നവരാണ് കോൺഗ്രസുകാർ എന്നു കളിയാക്കുകയും ചെയ്തിരുന്നു. തൊട്ടുപുറകിൽ ഇല്ലാത്ത കാര്യത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് ടെക്നോസിറ്റിയിൽ സമരത്തിന് വന്നത് തന്നെ സർക്കാരിന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന പിന്തുണയെ അട്ടിമറിക്കാൻ നടത്തുന്ന ഗൂഢാലോചയാണെന്നു മംഗലപുരം ഷാഫി കുറ്റപ്പെടുത്തി.
ടെക്നോപാർക്കിന്റെ മൂന്നാഘട്ട വികസനത്തിനായി മംഗലപുരം, അണ്ടൂർക്കോണം പഞ്ചായത്തുകളിലെ വെയിലൂർ, മേൽതോന്നക്കൽ, അണ്ടൂർക്കോണം, പള്ളിപ്പുറം വില്ലേജുകളിലായി 506 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തു ടെക്നോസിറ്റി പദ്ധതി തുടങ്ങിയത്. ടാറ്റായു�

Related Articles

Back to top button