KeralaLatest

ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചില്‍; ‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി

“Manju”

ഏഴു ദിവസത്തെ പരിശ്രമം; ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ; വയനാട്ടിൽ ജനവാസ  കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി

ശ്രീജ.എസ്

വയനാട്: കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. ര​ണ്ടു ദി​വ​സ​മാ​യി നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ര്‍​ന്ന് ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് വനപാലകര്‍ കടുവയെ കണ്ടെത്തിയത്.

ഡ്രോ​ണ്‍ ക്യാ​മ​റ ഉ​പ​യോ​ഗി​ച്ച്‌ ക​ടു​വ​യെ നി​രീ​ക്ഷി​ക്കുന്നു​ണ്ട്. ക​ടു​വ​യെ പി​ടി​ക്കാ​ന്‍ ര​ണ്ടി​ട​ത്ത് കെ​ണി​യൊ​രു​ക്കി​യെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും നാ​ട്ടു​കാ​രെ​യും ഒ​രു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​രോ​ട് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​രു​ന്നു. ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button