IndiaLatest

മദ്യപിക്കാത്തവരിലും ലിവര്‍ സിറോസിസ് വരാന്‍ കാരണം ബ്രഡും ബിസ്കറ്റും

“Manju”

ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ കാരണം പണ്ട് പലരും പ്രഭാതഭക്ഷണം ഒഴിവാക്കിയിരുന്നു. എന്നാല്‍ പ്രഭാതഭക്ഷണത്തിന്റെ പ്രധാന്യവും, ഉപേക്ഷിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇപ്പൊ മിക്കവരും ഇത് ഒഴിവാക്കാറില്ല. പകരം പാകം ചെയ്ത് സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തില്‍ കഴിക്കാന്‍ കഴിയുന്ന ബ്രഡും ബിസ്കറ്റുമൊക്കെ പ്രഭാതഭക്ഷണമാക്കി മാറ്റി. എന്നാല്‍ ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്.

മദ്യപാനത്തെ തുടര്‍ന്നല്ലാതെ ലിവര്‍ സിറോസിസ് അഥവാ കരള്‍വീക്കം ഉണ്ടാകുന്നതിന് പ്രധാന കാരണം ഈ ഭക്ഷണരീതിയാണ്. ഗുരുതരമായ രീതിയില്‍ ഈ രോഗം കരളിനെ ബാധിച്ചുകഴിഞ്ഞാല്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ പോലും കഴിയില്ല. അതിനാല്‍ രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ കണ്ടെത്തി ചികിത്സ തേടേണ്ടത് ആവശ്യമാണ്. ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരാതിരിക്കാന്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

Related Articles

Back to top button