![](https://i0.wp.com/santhigirinews.org/wp-content/uploads/2022/06/8-16.jpg?resize=600%2C314&ssl=1)
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 14506 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.30 പേര് രോഗം ബാധിച്ച് മരിച്ചു. 11574 പേര് രോഗമുക്തരായി. ആകെ കൊവിഡ് രോഗികളുടെ എണ്ണം 99,602 ആണ്. ഇന്നലെ കൊവിഡ് കേസുകളില്‍ നേരിയ കുറവുണ്ടായിരുന്നു. 11798 രോഗികളും 27 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ജാഗ്രത കൂട്ടാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടന യാത്രകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.