IndiaInternational

ബന്ധം ദൃഢമാക്കി ഇന്ത്യയും ബംഗ്ലാദേശും

“Manju”

ന്യൂഡൽഹി : അതിർത്തിവഴിയുള്ള വ്യാജ കറൻസിയുടെയും, ചരക്കുകളുടെയും കള്ളക്കടത്തിന് തടയിടാൻ ഇന്ത്യയും ബംഗ്ലാദേശും. കള്ളക്കടത്ത് തടയുന്നതിനായി ഒന്നിച്ച് നിന്ന് പ്രവർത്തിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പു നൽകി. 19ാമത് ആഭ്യന്തര സെക്രട്ടറി തല ചർച്ചയിലാണ് ഇന്തോ- ബംഗ്ലാദേശ് അതിർത്തിവഴിയുള്ള കള്ളക്കടത്ത് തടയാൻ പരിശ്രമിക്കുമെന്ന് ഇരു രാജ്യങ്ങളും ഉറപ്പു നൽകിയത്.

ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ 50ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ വെർച്വലായാണ് ആഭ്യന്തര സെക്രട്ടറിമാർ യോഗം ചേർന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയ്ക്ക് പുറമേ പൊതുജന സുരക്ഷാ വിഭാഗം ഉന്നത സെക്രട്ടറി മുസ്തഫ കമൽ ഉദ്ദിൻ എന്നവരും പങ്കെടുത്തു. ഇന്തോ- ബംഗ്ലാദേശ് അതിർത്തിയിൽ നിർത്തിവെച്ച വേലികളുടെ നിർമ്മാണം പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്.

ഭീകരതയ്‌ക്കെതിരെ സ്വീകരിക്കുന്ന നിലപാടുകളിൽ ഇരു രാജ്യങ്ങളും പരസ്പരം അഭിനന്ദിച്ചു. അതിർത്തിവഴിയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ആവിഷ്‌കരിച്ച സംയുക്ത അതിർത്തി നിയന്ത്രണ പദ്ധതിയെയും ഇരു രാജ്യങ്ങളും പ്രശംസിച്ചു.

അതേസമയം അടുത്ത മാസം പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദർശിക്കാൻ ഇരിക്കെയാണ് ഇരു രാജ്യങ്ങളും സഹകരണം കൂടുതൽ ദൃഢമാക്കിയിരിക്കുന്നത്.

Related Articles

Back to top button