IndiaLatest

സിവില്‍ കോഡ് അത്യാവശ്യം; കോടതി

“Manju”

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. ഏകീകൃത സിവില്‍ കോഡ് എത്രയും വേ​ഗം നട‌പ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ട‌ കോടതി ഭരണ​ഘടനയുടെ 44-ാം അനുച്ഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്നും ചൂണ്ടിക്കാട്ടി. വിഷയം ഭരണഘ‌ടനാ പരമാണെങ്കിലും പൊതുമധ്യത്തില്‍ ഏകീകൃത സിവില്‍ കോ‍ഡ് ചര്‍ച്ചയാവുമ്പോള്‍ രാഷ്‌ട്രീയമായി അട്ടിമറിക്കപ്പെ‌ടുന്നെന്നും കോടതി ചൂണ്ടിക്കാ‌ട്ടി. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരി​ഗണിക്കവെ ജസ്റ്റിസ് സുനീത് കുമാറിന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം. വ്യത്യസ്ത വിവാഹ, കുടുംബ നിയമങ്ങളുടെ ബാഹുല്യം നിയന്ത്രിക്കേണ്ടതുണ്ടെന്നും മിശ്ര വിവാഹിതരെ സംരക്ഷിക്കാനും അവരെ ക്രിമിനലുകളെ പോലെ കാണുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഇത് ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാ‌ട്ടി.

Related Articles

Back to top button