InternationalLatest

നന്ദകുമാറിന് ഐക്കണ്‍ പുരസ്കാരം

“Manju”

ദുബൈ: റീട്ടെയില്‍ മാര്‍ക്കോം ഐക്കണ്‍ പുരസ്കാരം ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാറിന്. ദുബൈയില്‍ നടന്ന വാര്‍ഷിക റീട്ടെയില്‍ എം.ഇ ഉച്ചകോടിയില്‍ മെറ്റാ മെന മേഖല മേധാവി അന്ന ജര്‍മനോസ് പുരസ്കാരം സമ്മാനിച്ചു. രണ്ടുപതിറ്റാണ്ടായി ആഗോളതലത്തില്‍ ലുലു ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍ മേഖലകള്‍ക്ക് നല്‍കിയ സംഭാവന വിലയിരുത്തിയാണ് പുരസ്കാരം. ഫേസ്ബുക്ക്, ഗൂഗിള്‍, ടിക് ടോക്ക്, സീബ്ര ടെക്നോളജീസ്, ഇമേജസ് റീട്ടെയില്‍ മാഗസിന്‍ തുടങ്ങിയ ആഗോള കമ്രനികളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Related Articles

Back to top button