KeralaLatest

സ്വാമി മധുശ്രീ ജ്ഞാനതപസ്വിയ്ക്ക് പ്രാര്‍ത്ഥനകളോടെ വിട

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗുരുധര്‍മ്മപ്രകാശ സഭ മുതിര്‍ന്ന അംഗം സ്വാമി മധുശ്രീ ജ്ഞാനതപസ്വിയ്ക്ക് പ്രാര്‍ത്ഥനാ നിര്‍ഭരമായി വിട നല്‍കി. സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ് ഹാളില്‍ രാവിലെ 9.00 മണിയ്ക്ക് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തിയത്. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ജീവിതം സമര്‍പ്പിച്ച സന്യാസിവര്യനെയാണ് നഷ്ടമായതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ , പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് അനിതകുമാരി , ബ്ലോക്ക് പഞ്ചായത്തംഗം കോലിയക്കോട് സജീവ് തുടങ്ങി നിരവധിപേർ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം ഭൗതിക ശരീരം എഡ്യൂക്കേഷൻ സോണില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടക്കം ചെയ്തു. ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്യാസി സന്യാസിനിമാരും ഗുരുഭക്തരും‍ പ്രാര്‍ത്ഥനകളോടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button