Uncategorized

ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്യും

“Manju”

 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മുൻ ഡിജിപി ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരത്തെയും ദിലീപിനെ പിന്തുണച്ച് ആർ ശ്രീലേഖ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലേഖയുടെ മൊഴിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. ദിലീപും കേസിലെ പ്രതിയായ പൾസർ സുനിയും തമ്മിൽ ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.
സംഭവത്തിൽ കോടതിയലക്ഷ്യ നടപടികൾക്ക് തയ്യാറെടുക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ശ്രീലേഖ പറഞ്ഞതിൽ എന്തെങ്കിലും തെളിവുണ്ടോ എന്നും പരിശോധിക്കും. മതിയായ തെളിവുകൾ ഇല്ലെങ്കിൽ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകും.

Related Articles

Back to top button