IndiaLatest

ബിഹാര്‍ നിയമസഭാ മന്ദിര ശതാബ്ദി സ്തംഭം പ്രധാനമന്ത്രി അനാഛാദനം ചെയ്യും

“Manju”

ബിഹാര്‍ നിയമസഭാ മന്ദിര ശതാബ്ദി സ്തംഭ അനാഛാദനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. നിയമസഭാ മന്ദിര ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി, ശതാബ്ദി സ്മൃതി ഉദ്യാന ഉദ്ഘാടനവും നിയമസഭാ മ്യൂസിയത്തിന്റെയും അതിഥി മന്ദിരത്തിന്റെയും ശിലാസ്ഥാപനവും നിര്‍വഹിക്കും.

ബീഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്‍, നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ, മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തര്‍ക്കിഷോര്‍ പ്രസാദ്, നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും 40 അടി ഉയരമുള്ള ശതാബ്ദി സ്തംഭം മൂന്നു കോടി രൂപ ചെലവിലാണു നിര്‍മ്മിച്ചിട്ടുള്ളത്. ബിഹാറിന്റെ പ്രതീകമായ ബോധിവൃക്ഷമാണ് സ്തംഭത്തിനു മുകളില്‍. ബ്രിട്ടിഷ് ഭരണകാലത്ത് കൗണ്‍സില്‍ ചേംബറായിരുന്ന മന്ദിരമാണ് പിന്നീട് നിയമസഭാ മന്ദിരമായത്. ബിഹാര്‍ – ഒഡീഷ പ്രൊവിന്‍ഷ്യല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സമ്മേളിച്ചിരുന്നത് കൗണ്‍സില്‍ ചേംബറിലാണ്.‍

Related Articles

Back to top button