IndiaKeralaLatest

ചൈനയുടെ ആ റോക്കറ്റ് എവിടെ വീഴും..? ആശങ്കയില്‍ ലോകം

“Manju”

ബെയ്ജിംഗ്: ചൈനയുടെ ലോംഗ് മാര്‍ച്ച്‌ 5 ബി റോക്കറ്റിന്‍റെ അവശിഷ്ടം ഭൂമിയിലേക്കു പതിക്കുന്നതു സംബന്ധിച്ച്‌ ലോകം ആശങ്കയില്‍. ഇന്നോ നാളെയോ ഇതു ഭൂമിയില്‍ പതിച്ചേക്കാമെന്നാണ് യുഎസ് പ്രതിരോധ വകുപ്പിന്‍റെ അനുമാനം.

ചൈനീസ് സ്പേസ് സ്റ്റേഷന്‍ ടിയാന്‍ഹെയുടെ മൊഡ്യൂള്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാര്‍ച്ച്‌ 5ബി റോക്കറ്റിന്‍റെ ഭാഗങ്ങള്‍ മേയ് എട്ടിനു ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമെന്നാണ് വിവരം.

ജനവാസമേഖലകള്‍ക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്‍റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴുമെന്നാണ് വിദഗ്ധരുടെ ശുഭാപ്തി വിശ്വാസം. എന്നാല്‍ ഇതു ജനവാസമേഖലയില്‍ വീഴാനും സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്.

സ്വന്തമായി ബഹിരാകാശ നിലയം നിര്‍മ്മിക്കുന്നതിന്‍റെ ആദ്യ പടിയായാണ് ചൈന റോക്കറ്റ് വിക്ഷേപിച്ചത്. എന്നാല്‍ വിക്ഷേപിച്ച്‌ ഒരാഴ്ച പോലും തികയുന്നതിന് മുന്‍പാണ് റോക്കറ്റ് നിലം പതിക്കാനൊരുങ്ങുന്നത്.

Related Articles

Back to top button