IndiaLatest

ആഗോളവിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളറിന് താഴെ

“Manju”

ആഗോളവിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളറിന് താഴെയെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വ്യാപാരം 98 ഡോളറിലാണ് പുരോഗമിക്കുന്നത്. സാമ്പത്തികമാന്ദ്യം മൂലം എണ്ണയുടെ ആവശ്യകതയില്‍ കുറവുണ്ടാകുമെന്ന ഭയമാണ് വില കുറയുന്നതിലേക്ക് നയിക്കുന്നത്.

ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകളും കുറയുകയാണ്. 0.7 ശതമാനം ഇടിവോടെ 98.81 ഡോളറിലാണ് ബ്രെന്റ് ഫ്യൂച്ചര്‍ വ്യാപാരം നടത്തുന്നത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയില്‍ വില 0.8 ശതമാനം ഇടിഞ്ഞ് 95.12 ഡോളറിലെത്തി.

Related Articles

Back to top button