IndiaInternationalLatest

ഇസഡ്‌എസ് ഇലക്‌ട്രിക്കിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത്

“Manju”

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എസ്‌എഐസി മോട്ടോഴ്‍സിനരെ കീഴിലുള്ള മോറിസ് ഗാരേജ് 2020 ജനുവരിയില്‍ അവതരിപ്പിച്ച രണ്ടാമത്തെ വാഹനമായിരുന്നു ഇസഡ്‌എസ് ഇലക്‌ട്രിക്ക്. ഇപ്പോഴിതാ ഈ മോഡലിന്റെ പെട്രോള്‍ എന്‍ജിന്‍ പതിപ്പും പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായി മോട്ടോര്‍ ഒക്ടേന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ഇലക്‌ട്രിക് മോഡലിന് സമാനമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂടിക്കെട്ടലുകള്‍ ഉണ്ടെങ്കിലും ഇതിന്റെ 10 സ്പോക്ക് അലോയ് വീലുകള്‍, സൈഡ് ഒആര്‍വിഎമ്മുകള്‍, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിവ ചിത്രങ്ങളില്‍ കാണാം.
ആഗോള വിപണികളില്‍ വില്‍ക്കുന്നതുപോലെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ടര്‍ബോ എന്‍ജിന്‍ 160 ബിഎച്ച്‌പി പവറും 230 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 1.5 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്‌പി പവറും 150 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുകളിലാണ് ആദ്യമെത്തുക. പിന്നീട് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 12.4 സെക്കന്‍ഡ് മതി. ഇസഡ്‌എസ് ഇലക്‌ട്രിക് എസ്‌യുവിയുമായി താരതമ്യം ചെയ്യുമ്ബോള്‍ കാബിന്‍ നിലവാരം കുറേക്കൂടി ഉയര്‍ന്നതായിരിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ ഉള്‍ഭാഗം നല്‍കിയേക്കും. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, പനോരമിക് സണ്‍റൂഫ്, പവര്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും. ആറ് എയര്‍ബാഗ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ, ഇലക്‌ട്രിക് പാര്‍ക്ക് ബ്രേക്ക് എന്നിവ ഈ വാഹനത്തിലെ സുരക്ഷ കാര്യക്ഷമമാക്കും.

Related Articles

Back to top button