LatestThiruvananthapuram

കെഎസ്‌ആര്‍ടിസി ശമ്പള വിതരണം : ധനവകുപ്പിനോട് സഹായം തേടി

“Manju”

തിരുവനന്തപുരം ; കെഎസ്‌ആര്‍ടിസി ശമ്പള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ പറ‌ഞ്ഞു.

എറണാകുളത്ത് പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്കുള്ള നടപടികള്‍ ഗൗരവമായി പരിഗണിക്കുന്നു. ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കാന്‍ കാരണം 30 ലക്ഷത്തില്‍ നിന്ന് യാത്രക്കാരുടെ എണ്ണം 18 ലക്ഷമായി കുറഞ്ഞതാണ്. സിംഗിള്‍ ഡ്യൂട്ടി കാര്യക്ഷമമായി നടപ്പിലാക്കുമെന്നും മന്ത്രി പറ‌ഞ്ഞു. അടുത്ത തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ കെഎസ്‌ആര്‍ടിസിക്ക് 15 ജില്ലാ ഓഫീസുകള്‍ മാത്രമേ ഉണ്ടാവൂ. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരമാണ് മാറ്റം.

Related Articles

Back to top button