IndiaLatest

പാരാലിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യസംഘം യാത്രതിരിച്ചു

“Manju”

ദില്ലി ;ടോക്യോയില്‍ നടക്കുന്ന പാരാലിംപിക്‌സില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ കായികതാരങ്ങളുടെ ആദ്യസംഘം യാത്ര തിരിച്ചു. ഇന്ത്യന്‍ സംഘത്തിന് കായിമന്ത്രാലയത്തിന്റെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും പാരാലിംപിക്‌സ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ യാത്രയയപ്പ് നല്‍കി.

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ പതാക വഹിക്കുന്ന റിയോ പാരാലിംപിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു ഉള്‍പ്പെടെയുള്ളവരാണ് ടോക്യോയിലേക്ക് യാത്ര തിരിച്ചത്. പാരാലിംപിക് കമ്മിറ്റി പ്രസിഡന്റ് അടക്കമുളളവരുടെ 14 അംഗ സംഘം ഇന്ന് വൈകിട്ട് ടോക്യോയിലേക്ക് തിരിക്കും. ഈ മാസം 24ന് ടോക്യോയില്‍ ആരംഭിക്കുന്ന പാരാലിംപിക്‌സില്‍ 25ന് പാരാ ടേബിള്‍ ടെന്നീസ് മത്സരങ്ങളോടെയാണ് ഇന്ത്യന്‍ പോരാട്ടം തുടങ്ങുന്നത്.

Related Articles

Back to top button