IndiaKerala

മങ്കിപോക്സ്: കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ച് കേന്ദ്രം

“Manju”

ന്യൂഡൽഹി: കൊല്ലം ജില്ലയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തേക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്രസർക്കാർ. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് സംഘത്തെ നിയോഗിച്ചത്.

ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ (എൻ.സി.ഡി.സി) ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുൽക്കർണി, ഡൽഹിയിലെ ഡോ. ആർ.എം.എൽ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ, ഡോ. അരവിന്ദ് കുമാർ അച്ഛ്‌റ ഡെർമറ്റോളജിസ്റ്റ് ഡോ. അഖിലേഷ് തോലേ, കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ (കോഴിക്കോട്) അഡൈ്വസർ ഡോ. പി. രവീന്ദ്രൻ എന്നിവർക്ക് പുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സംഘം.

സംഘം സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുകയും സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ പൊതുജനാരോഗ്യ ഇടപെടലുകൾ ശുപാർശ ചെയ്യുകയും ചെയ്യും. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് രോഗനിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കും.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

 

Related Articles

Back to top button