മുംബൈ: യുദ്ധക്കപ്പലിൽ നാവികസേനാംഗത്തെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന ഐഎൻഎസ് ബെറ്റ്വയിലെ ജീവനക്കാരൻ രമേശ് ചൗധരി ആണ് മരിച്ചത്. 22 വയസായിരുന്നു.
സർവീസ് ഇഷ്യു റൈഫിൾ അദ്ദേഹത്തിന്റെ ശരീരത്തിന്റെ അടുത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ജോധ്പൂർ സ്വദേശിയാണ് രമേശ് ചൗധരി. ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് സൂചന. മുംബൈ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.