KeralaLatest

സ്കോളർഷിപ്പ് തുക ദുരിതാശ്വാസത്തിനായി നൽകി മാളവിക

“Manju”

ഹരികൃഷ്ണന്‍ ജി.

കുത്തിയതോട്: പ്രി-പ്രൈമറി തലം മുതൽ പഠനത്തിലൂടെയും കലാപരമായും തനിയ്ക്ക് കിട്ടിയ സ്കോളർഷിപ്പ് തുകകളും വിഷുവിനു ബന്ധുക്കൾ നൽകിയ കൈനീട്ടവും കോവിഡ്-19 ൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി കൊണ്ട് കുത്തിയതോട് പഞ്ചായത്ത് 7-)0 വാർഡിൽ മഠത്തിപ്പറമ്പിൽ റെജിമോൻ അനിത ദമ്പതികളുടെ മകൾ മാളവിക മാതൃകയായി. തുറവൂർ വെസ്റ്റ് UP സ്കൂളിൽ 7-)0 ക്ലാസ് വിദ്യാർത്ഥിനിയും സ്കൂൾ ലീഡറുമാണ് മാളവിക. തന്റെ ഈ ആഗ്രഹം മാതാപിതാക്കളോട് പറയുകയും അവരുടെ താല്പര്യപ്രകാരം കുത്തിയതോട് പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ മുഹമ്മദ് ഷാഫിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. മാളവികയുടെ മാതാപിതാക്കളുടെ വിവാഹ വാർഷികദിനമായാ ഇന്ന് രാവിലെ കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തുകയും മുഹമ്മദ് ഷാഫിയ്ക്ക് സ്വരുക്കൂട്ടി വെച്ചിരുന്ന 9553/- രൂപ മാളവിക കൈമാറുകയും ചെയ്തു. കുത്തിയതോട് പോലീസ് ഇൻസ്‌പെക്ടർമാരായ ബാബു, അനിരുദ്ധൻ, PRO സതീഷ്, ദീപ, പൊതുപ്രവർത്തകൻ സനീഷ് പായിക്കാടൻ, രജിമോൻ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button