IndiaLatest

കർഷകർക്ക് പൂർണ പിന്തുണയുമായി കെജരിവാൾ സമരവേദിയിൽ

“Manju”

ഡൽഹി: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടക്കുന്ന ഭാരത് ബന്ദിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ബന്ദിന് പിന്തുണയര്‍പ്പിച്ച് മുഖ്യമന്ത്രി കര്‍ഷക പ്രക്ഷോഭം നടക്കുന്ന സിംഗൂരിലെത്തി. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയടക്കമുളള ആംആദ്മി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയ മുഖ്യമന്ത്രി സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ആവശ്യമുളള സൗകര്യം ഏര്‍പ്പെടുത്തുമെന്നും അരവിന്ദ് കെജ്‌രിവാള്‍ ഉറപ്പ് നല്‍കി.

നേരത്തെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ തടവില്‍ വെയ്ക്കാന്‍ ഒന്‍പത് സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡല്‍ഹി സര്‍ക്കാര്‍ തളളിയിരുന്നു.

Related Articles

Back to top button