IndiaLatest

കാനഡയില്‍ പഠിക്കാൻ കാത്തിരിക്കുന്നവരാണോ ‍? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

“Manju”

ഒട്ടാവ: കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും മിക്ക രാജ്യങ്ങളും കരകയറിയെങ്കിലും കാനഡയില്‍ രോഗവ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അകലുന്നില്ല. സ്റ്റുഡന്റ് വിസ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുകയാണ് കാനഡ. കൊറോണ വ്യാപനത്തിന് മുന്‍പ് വിസ നിരാകരിക്കല്‍ നിരക്ക് 15 മുതല്‍ 20 ശതമാനം വരെ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 40 മുതല്‍ 50 ശതമാനം വരെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പേപ്പര്‍ വര്‍ക്കുകള്‍ കൃത്യമായിട്ടും ഐ ഇ എല്‍ ടി എസ് സ്കോര്‍ 7ന് മുകളില്‍ ഉണ്ടായിട്ടും മികച്ച അക്കാഡമിക് റിസല്‍ട്ട് ഉണ്ടായിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേത് ഉള്‍പ്പെടെയുള്ള വിസ അപേക്ഷകള്‍ കാനഡ കൂട്ടത്തോടെ നിരസിക്കുകയാണ്. നേരത്തേ ശരാശരി അക്കാഡമിക് നിലവാരം പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും കാനഡ വിസ നല്‍കിയിരുന്നതായി കണ്‍സല്‍ട്ടന്റുമാര്‍ വ്യക്തമാക്കുന്നു.
കാനഡയ്‌ക്ക് പുറമേ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും സമാനമായ രീതിയില്‍ സ്റ്റുഡന്റ് വിസ അപേക്ഷകള്‍ കൂട്ടത്തോടെ നിരസിക്കുകയാണ്. വിസ അപേക്ഷകള്‍ നിരാകരിക്കുന്നതിന് പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും ഈ രാജ്യങ്ങള്‍ വ്യക്തമാക്കുന്നില്ല. കൊറോണ പ്രതിസന്ധി ആരോഗ്യ, സാമ്ബത്തിക, വാണിജ്യ മേഖലകളില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥയാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിസ പ്രോസസ്സിംഗിനുള്ള കാലതാമസവും വര്‍ദ്ധിച്ചു വരുന്നതായാണ് അടുത്തയിടെ പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ സാഹചര്യം എന്ന് വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു.

Related Articles

Back to top button