IndiaLatest

പ്രധാനമന്ത്രി തെലങ്കാന, തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 8,9 തീയതികളില്‍ തെലങ്കാന, തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. തെലങ്കാനയിലും കര്‍ണാടകയിലും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വ്വഹിക്കും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു. കര്‍ണ്ണാടകയില്‍ അന്താരാഷ്‌ട്ര വന്യജീവി സംരക്ഷണ കേന്ദ്രം ആരംഭിക്കും. മാര്‍ജ്ജാര വര്‍ഗ്ഗത്തില്‍പ്പെട്ട മൃഗങ്ങളെ സംരക്ഷിക്കുന്നതിനായുള്ള കേന്ദ്രമാണിത്. പ്രോജക്‌ട് ടൈഗര്‍ പദ്ധതിയുടെ അന്‍പതാം വാര്‍ഷിക പരിപാടികള്‍ക്ക് അദ്ദേഹം തുടക്കമിടും. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് സന്ദര്‍ശിക്കും. മുതുമല ടൈഗര്‍ റിസര്‍വിനുള്ളിലെ തെപ്പക്കാട് ആന ക്യാമ്പിലും അദ്ദേഹം സന്ദര്‍ശനം നടത്തും. പാപ്പാന്മാരുമായി അദ്ദേഹം ചര്‍ച്ച നടത്തും.

തെലങ്കാനയില്‍ 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ഏപ്രില്‍ 8 ന് രാവിലെ പ്രധാനമന്ത്രി സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ഹൈദ്രാബാദിനെയും തിരുപ്പതിയെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ആയിരിക്കും ഇത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഹൈദ്രാബാദിലെ പരേഡ് ഗ്രൗണ്ടില്‍ പൊതു ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. എയിംസ് ബീബിനഗറിന്റെ തറക്കല്ലിടും നിര്‍വ്വഹിക്കും. അഞ്ച് ദേശീയപാതാ പദ്ധതികള്‍ക്കും തറക്കല്ലിടും.

സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനത്തിന്റെ തറക്കല്ലിടലും റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പുനര്‍വികസനവും ലോകോത്തര സൗകര്യങ്ങളോടെ മോടി പിടിപ്പിച്ച്‌ ഐക്കോണിക് സ്റ്റേഷന്‍ ആക്കി മാറ്റുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 720 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവ്. ഹൈദരാബാദ്-സെക്കന്തരാബാദ് നഗര മേഖലയിലെ സര്‍ബന്‍ വിഭാഗത്തില്‍ 13 മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. സെക്കന്തരാബാദ്-മഹബൂബ് നഗര്‍ പദ്ധതിയുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ഏകദേശം 1,410 കോടി രൂപ ചിലവില്‍ 85 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയാണ് ഇത്.

തമിഴ്‌നാട്ടില്‍ 1,260 കോടി രൂപ ചിലവില്‍ വികസിപ്പിച്ച ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിംഗ് അദ്ദേഹം ഉത്ഘാടനം ചെയ്യും. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. താമ്ബരം-സെന്‍കോട്ടൈ വന്ദേ ഭാരത് എക്‌സ്പ്രസിനും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുത്തുറൈപ്പള്ളി- അഗസ്ത്യാംപള്ളി റൂട്ടിലെ ഡെമു സര്‍വ്വീസ് അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. 37 കിലോമീറ്ററില്‍ 294 കോടിയാണ് പദ്ധതിയുടെ ആകെ ചിലവ്.
ചെന്നൈയില്‍ നടക്കുന്ന 125-മത് ശ്രീരാമകൃഷ്ണ അനുസ്മൃതി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. 3700 കോടി രൂപ ചിലവില്‍ ആല്‍സ്‌ട്രോം ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപം റോഡിന് തറക്കല്ലിടും. തമിഴ്‌നാടും കേരളവും തമ്മില്‍ ചേര്‍ക്കുന്ന ദേശിയപാതകളില്‍ കണക്ടിവിറ്റികള്‍ സ്ഥാപിക്കും. ഇത് മധുര മീനാക്ഷി ക്ഷേത്രത്തിലേയ്‌ക്കും ശബരിമലയിലേയ്‌ക്കും വരുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കും

Related Articles

Back to top button