IndiaInternationalLatest

ഫൈസറിന് അനുമതി നല്‍കി സിങ്കപ്പൂര്‍; വിതരണം സൗജന്യം

“Manju”

സിങ്കപ്പൂര്‍: ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന് സിങ്കപ്പൂര്‍ അനുമതി നല്‍കി. ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്‌സിയന്‍ ലൂങ് പറഞ്ഞു. എല്ലാ സിങ്കപ്പൂര്‍ നിവാസികള്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭിക്കും.
വാക്‌സിന്‍ വിതരണത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ മുന്‍നിരപോരാളികള്‍ക്കാണ് പ്രധമ പരിഗണന. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ദുര്‍ബ്ബല വിഭാഗക്കാര്‍ എന്നിവര്‍ക്കു പുറമെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.
2021-ഓടെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ പറയുന്നു. ഫൈസര്‍ വാക്‌സിന് നിരവധി രാജ്യങ്ങളില്‍ അനുമതി ലഭിച്ചിട്ടുണ്ട്. വാക്‌സിന്‍ പ്രത്യേകമായി സജ്ജീകരിച്ച ശീതീക സംവിധാനത്തില്‍ വേണം സൂക്ഷിക്കേണ്ടത്. കനത്ത താപനില രേഖപ്പെടുത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനുള്ള ഒരുക്കത്തിലാണ്.

Related Articles

Back to top button