IndiaLatest

ഇന്ന് ആക്ഷന്‍ ഹീറോ ജയന്റെ എണ്‍പത്തിമൂന്നാം ജന്മദിനം.

“Manju”

ഒരു തലമുറയെ ആവേശം കൊള്ളിച്ച ജയന്‍ ഇന്നും പുതിയ തലമുറയുടേയും ഹരമാണ്. ഒരു കാലഘട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓര്‍മ്മയാണ് ജയന്‍. മലയാളികളുള്ളിടത്തോളം കാലം മാഞ്ഞു പോകാതെ, മറന്നു പോകാതെ, ഓര്‍ക്കുമ്ബോഴൊക്കെയും ആവേശം കൊള്ളിക്കുന്ന വെടിച്ചില്ല് ഡയലോഗിന്റേയും ബെല്‍ ബോട്ടം പാന്റിന്റേയും പേര് കൂടിയാകുന്നു ജയന്‍.
മരിച്ചിട്ടും ചിലപ്പോഴെങ്കിലും മലയാളികള്‍ വിവാദങ്ങളുടെ മഴയത്ത് നിര്‍ത്തിയ ജയന്റെ ജന്മദിനമാണിന്ന്. ജീവിച്ചിരുന്നെങ്കില്‍ എണ്‍പത്തിമൂന്നാം പിറന്നാളുണേണ്ട ദിവസം. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു തലമുറയെ ഇത്രയേറെ ഹരം കൊള്ളിച്ച മറ്റൊരു നടന്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

പിന്നീട് വന്ന തലമുറകളിലും തന്റെ പ്രഭാവത്തിന്റെ സ്വാധീനം ചെലുത്താനും ജയന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ആക്ഷന്‍ ഹീറോ എന്ന റെക്കോര്‍ഡ് ഇന്നും ചരിത്രമാണ്. അത് തിരുത്താന്‍ ഇനിയും ഒരാള്‍ വെള്ളിത്തിരയിലെത്തിയിട്ടില്ല എന്നത് തന്നെയാണ് ലൈം ലൈറ്റില്‍ നിന്നും മറഞ്ഞ് ഓര്‍മ്മയില്‍ വിസ്മരിക്കപ്പെടുന്നവരുടെ ലിസ്റ്റിലേക്ക് ജയന്‍ ഉള്‍പ്പെടാത്തത്.

ചിലപ്പോഴെങ്കിലും അനുകരിച്ച്‌ വികലമാക്കാറുണ്ടെങ്കിലും ജയനെ ഇന്നും ഓര്‍മ്മിപ്പിക്കുന്നതില്‍ അനുകരണ കലാകാരന്മാരോട് നന്ദി പറയാതിരിക്കാന്‍ വയ്യ. 1970 കളുടെ അവസാനത്തിലാണ് ജയന്‍ നാവിക സൈനിക ക്യാംപില്‍ നിന്നും വെള്ളിത്തിരയിലെത്തുന്നത്.

120 ല്‍ അധികം മലയാള സിനിമയില്‍ അഭിനയിച്ച്‌ യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും സംസാര ശൈലിയിലും മറക്കാനാവത്ത തരംഗം സൃഷ്ടിച്ച അഭിനേതാവായി കൃഷ്ണന്‍ നായരെന്ന ജയന്‍ മാറി. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കേ നാല്‍പ്പത്തൊന്നാം വയസ്സിലാണ് ഇന്നും ദുരൂഹമായി തുടരുന്ന അദ്ദേഹത്തിന്റെ മരണം.

പൗരുഷത്തിന്റേയും സാഹസകതയുടേയും പ്രതീകമായി ഇന്നും ഒരു തലമുറയെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നും മലയാളിയുടെ സ്മൃതി പഥത്തില്‍ ഭദ്രമായിരിക്കട്ടെ.

Related Articles

Back to top button