Latest

‘നേമം ടെർമിനൽ ഉപേക്ഷിക്കില്ല: കേന്ദ്ര മന്ത്രി വി മുരളീധരൻ.

“Manju”

ന്യൂഡൽഹി: നേമം റെയിൽവേ ടെർമിനൽ ഉപേക്ഷിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ടെർമിനലിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറക്കാമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് ഉറപ്പ് നൽകിയതായും കേന്ദ്ര മന്ത്രി ഡൽഹിയിൽ പറഞ്ഞു. പദ്ധതി ഉപേക്ഷിക്കാൻ പോകുന്നു എന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

കെ റെയിലിന് ബദൽ പദ്ധതി കേന്ദ്ര സർക്കാർ ആലോചിക്കുന്നതായും വി മുരളീധരൻ പറഞ്ഞു. സിൽവർ ലൈനിനായി കേരള സർക്കാർ തയ്യാറാക്കിയിരിക്കുന്ന ഡിപിആർ അശാസ്ത്രീയവും പാരിസ്ഥിതിക ദോഷം ഉണ്ടാക്കുന്നതുമാണ്. അത് സാമ്പത്തികമായി നിലനിൽക്കാത്ത പദ്ധതിയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് വേഗത കൂടിയ റെയിൽ സംവിധാനം ലഭ്യമാക്കാനുള്ള ബദൽ നിർദ്ദേശങ്ങൾ ആരായണം എന്ന കാര്യം കേന്ദ്ര റെയിൽ മന്ത്രിയോട് ആവശ്യപ്പെട്ടതായും വി മുരളീധരൻ പറഞ്ഞു. റെയിൽവേ മന്ത്രി ഇതിനോട് പൂർണ്ണമായും യോജിച്ചതായും അദ്ദേഹം അറിയിച്ചു.

കെ റെയിൽ അശാസ്ത്രീയമാണെങ്കിലും അതിന്റെ പേരിൽ കേരളത്തിലെ റെയിൽവേ വികസനം തടസ്സപ്പെടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ റെയിൽവേ നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരളത്തിൽ നിന്നുള്ള എം പിമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

 

Related Articles

Back to top button