KeralaLatest

ശബരി റെയില്‍വേയ്ക്ക് പച്ചക്കൊടി

“Manju”

ഇടുക്കി: മലയോര ജനതയുടെയും, ശബരിമല തീര്‍ത്ഥാടകരുടെയും ചിരകാല സ്വപ്നമായ ശബരി റെയില്‍ പാതയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ പച്ചക്കൊടി. പദ്ധതിയുടെ ആകെ ചെലവിന്റെ അന്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചതോടെ പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചു. പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ഡീന്‍ കുര്യാക്കോസ് എം.പിയുടെ കത്തിന് മറുപടിയായാണ് പദ്ധതിയുമായി റെയില്‍വേ മുന്നോട്ടു പോവുകയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചത്.

നാട്ടുകാരുടെ എതിര്‍പ്പും മാറി, മാറി വന്ന സംസ്ഥാന സര്‍ക്കാരുകളുടെ താത്പര്യമില്ലായ്മയുമാണ് പദ്ധതി അനന്തമായി നീണ്ടുപോകാന്‍ കാരണമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു. എറണാകുളം,​ കോട്ടയം,​ ഇടുക്കി ജില്ലകളിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകേണ്ടതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം അഞ്ച് കിലോ മീറ്റര്‍ കുറച്ച്‌ പാത എരുമേലി വരെയാക്കിയിട്ടുണ്ട്.

Related Articles

Back to top button